കെ.പി.രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

kannur metro
Published on 28 June 2020 7:43 pm IST
×

കണ്ണപുരം: കീഴറയിലെ  കക്കോപ്രവൻ കിഴക്കെ പുതിയ വീട്ടിലെ റിട്ട. അദ്ധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കെ.പി.രവീന്ദ്രൻ നമ്പ്യാർ ( 68 ) നിര്യാതനായി. പരേതരായ പി.ഒ.ചിണ്ടൻ നമ്പ്യാരുടെയും കെ.പി. അമ്മാളു അമ്മയുടെയും മകനാണ്. ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂളിൽ നിന്ന് വിരമിച്ച രവീന്ദ്രൻ മാസ്റ്റർ ഏറെ വർഷം ബഹറൈനിലും ജോലി ചെയ്തിരുന്നു.  ജി.എസ്.ടി.യു, കെ.എസ്.എസ്.പി.എ, കണ്ണപുരം കൺസ്യൂമേഴ്സ് സഹകരണ സ്റ്റോർ ഡയരക്ടർ, ചെറുകുന്ന്- കണ്ണപുരം പ്രസന്നകലാസമിതി, കീഴറ വിജ്ഞാന പോഷിണി വായനശാല എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ബഹറൈൻ കേരള സമാജം ലൈബ്രേറിയൻ, സൂര്യ സോഷ്യൽ ആൻ്റ് കൾച്ചറൽ സൊസൈറ്റി ,ഇന്ത്യൻ ക്ലബ്ബ് 56 ഗ്രൂപ്പ് എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നുസഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ (റിട്ട. പ്രധാന അദ്ധ്യാപകൻ, മാടായി ജി.എം.യു.പി ) നളിനി (ഓമന)ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴറ സമുദായ ശ്മശാനത്തിൽ


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait