ബാലജനഗാന്ധിദർശൻവേദി ടി വി നല്കി

kannur metro
Published on 28 June 2020 6:15 pm IST
×

കണ്ണൂർ : കേരളാ പ്രദേശ് ഗാന്ധിദർശൻ ബാലജനവേദി കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കോളയാട് പെരുവ ആദിവാസി കോളനിയിലെ വിജയൻ - സജിന ദമ്പതികളുടെ മക്കൾക്ക് ടി വി നല്കി. കോളയാട് സെന്റ് സേവ്യർസ് യു പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വച്ച് കെ പി സി സി ജന: സിക്രട്ടറി അഡ്വ.സജീവ് ജോസഫ് ടി വി കുടുംബത്തിന് കൈമാറി. ഗാന്ധി ദർശൻബാലജനവേദി സംസ്ഥാന കൗൺസിൽ അംഗം മെബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ജാൻസി , ഡി സി സി  ജന: സിക്രട്ടറി ബൈജു വർഗ്ഗീസ്, ലാൽച്ചന്ദ് കണ്ണോത്ത്, പി.രാധാകൃഷ്ണൻ , അനുജ. ടി എം , ജോയൽ ജോസഫ് ,മർജാൻ മുസ്തഫ, ഷാഫി ബദരിയ , ഡി. അർജുൻ , അൽജോ തുടങ്ങിയവർ സംസാരിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait