മരിച്ചയാളുടെ ക്ഷേമ പെൻഷൻ വ്യാജമായി അപഹരിച്ച സംഭവം; പോലിസ് നീതിപൂർവ്വം പ്രവർത്തിക്കുന്നില്ല: സതീശൻ പാച്ചേനി

kannur metro
Published on 28 June 2020 5:45 pm IST
×

ഇരിട്ടി :പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ മരിച്ചയാളുടെ  സാമൂഹ്യസുരക്ഷാ പെൻഷൻ  വ്യാജമായി അപഹരിച്ച സംഭവത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഇരിട്ടി സഹകരണ റൂറൽ ബാങ്ക് കലക്ഷൻ ഏജൻ്റ് കെ.പി.സ്വപ്നയെ തട്ടിപ്പ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൽ നിന്നും സസ്പെൻ്റ് ചെയ്തിട്ടും സംഭവത്തിൽ പോലീസ് നീതിപൂർവ്വകമായി പ്രവർത്തിക്കുന്നില്ലെന്നും പണാപഹരണവും, ആൾമാറാട്ടവും, വ്യാജരേഖ ചമയ്ക്കലും ഉണ്ടായിട്ടും നിസംഗതയോടെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.പണാപഹരണം കണ്ടെത്തിയതിന് സസ്പെൻ്റ് ചെയ്യപ്പെട്ട ബാങ്ക് ജീവനക്കാരി ഒരുമന്ത്രിയുടെ അടുത്ത ബന്ധുവായതിനാൽപോലീസ് കുറ്റക്കാരിയോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന് വ്യാപകമായ ആക്ഷേപമുണ്ട്.പെൻഷൻ തുക തട്ടിയെടുത്തത് സംബന്ധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നല്കിയിട്ടും എല്ലാ തെളിവുകളും ഉത്തരവാദപ്പെട്ടവരുടെ കസ്റ്റഡിയിൽ ഉണ്ടായിട്ടുംകേസെടുക്കാനോ കൃത്യമായ അന്വേഷണം നടത്താനോ പോലീസ് തയ്യാറാവാത്തത് ഭരണസ്വാധീനത്താൽ ആണ്.പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ച് കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും മറ്റും കുറ്റമറ്റ അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ എന്നിരിക്കെ ശരിയായ രൂപത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട നിയമപാലകർ ഉത്തരവാദിത്തത്തോടെ നീതി നടപ്പിലാക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait