കേരളാ പോലീസിന്റെ പി- ഹണ്ട്: കണ്ണൂര്‍ ജില്ലയില്‍ നിരവധിപേര്‍ കുടുങ്ങി 

Published on 27 June 2020 9:19 pm IST
×

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള  ലൈംഗീകാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പോലീസ് നടത്തിയ പി- ഹണ്ട് റെയിഡില്‍ നിരവധിപേര്‍ പിടിയിലായി. 

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഒന്‍പത് ഇടങ്ങളിലായി ജില്ലാ പോലീസ് സൈബര്‍ സെല്‍ നടത്തിയ റെയിഡില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം വെബ് സൈറ്റുകളും ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്റര്‍പോളില്‍ നിലവിലുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമ നടപടികളിലേക്ക് പോലീസ് നീങ്ങുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait