ഭവനരഹിതര്‍ക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം നടന്നു 

Published on 27 June 2020 9:07 pm IST
×

തളിപ്പറമ്പ്: മയ്യില്‍ കോറളായി ദ്വീപിലെ ഭവനരഹിതര്‍ക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം നടന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ ദാനം 32 കേരള ബറ്റാലിയന്‍ എന്‍.സി.സി കമാണ്ടന്റ് കേണല്‍ വൈ. വിജയകുമാറും രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ക്ഷേമ വകുപ്പ് ചെയര്‍പേഴ്‌സണ്‍ ഡോ. പ്രിയ വര്‍ഗീസും നിര്‍വ്വഹിച്ചു. 

ആകെ നാലു വീടുകളാണ് ഇവിടെ കോളേജിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് എന്‍.സി.സി-എന്‍.എസ്.എസ് യൂണിറ്റുകള്‍, അലുമ്‌നി അസോസിയേഷന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മയ്യില്‍ കോറളായി ദ്വീപിലെ ഭവന രഹിതരായ നാല് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ജനുവരി മാസത്തിലാണ് നിര്‍മ്മാണം തുടങ്ങിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് അഷ്‌റഫ് വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി. ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷനുകളെയും നിര്‍മ്മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച ജുനൈസ് കോറളായിയെയും ഉപഹാരം നല്‍കി ആദരിച്ചു. 

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ എന്നിവര്‍ ഉപഹാര വിതരണം നടത്തി. സര്‍ സയ്യിദ് കോളേജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് എം.പി ഹസന്‍ കുഞ്ഞി, അബ്ദുല്‍ നിസാര്‍, ടി.വി അസൈനാര്‍, എം.പി.എ റഹിം, എം.കെ ലിനു, എസ്.എം ഷാനവാസ്, വി.ടി.വി മോഹനന്‍, എ.കെ അബ്ദുസലാം സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait