സുരേന്ദ്രൻ്റെ  വേർപാട്  കോൺഗ്രസിന് തീരാ നഷ്ടം 

കെ സുരേന്ദ്രൻ അനുസ്മരണം
kannur metro
Published on 27 June 2020 8:50 pm IST
×

കണ്ണൂർ:ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പള്ളിക്കുന്ന് വുമൺ സ്കോളേജിന് മുന്നിൽ നടത്തിയ കെ.സുരേന്ദ്രൻ അനുസ്മരണം  ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ്  പ്രസിഡണ്ട് ‌ കല്ലിക്കോടൻ രാഗേഷിൻ്റെ അദ്ധ്യക്ഷതയിൽ . ഡി, സി.സി പ്രസിഡണ്ട് ‌  സതീശൻ പാച്ചേനി ഉൽഘാടനം ചെയ്തു. ഐ, എൻ , ടി, യു സി ക്കും, നാഷണൽ കോൺഗ്രസ്സിന്നും, തീരാ നഷ്ടമാണെന്നും, കണ്ണർ ജനത കണ്ട പുഞ്ചിരിയാണ് അണഞ്ഞ് പോയതെന്നും, കാലം എത്ര കഴിഞ്ഞാലും, സുരേന്ദ്രൻ്റെ    വേർപാട് താങ്ങാനാവില്ലെന്നും നേതാക്കൻമാർ പറഞ്ഞു. കെ.പി.സുധാകരൻ (സി പി എം ), കെ.വി.ഹാരീസ്, (മുസ്ലീം ലീഗ് ),  ടി. ചന്ദ്രൻ (സി.പി.ഐ ) അശ്രഫ് (സി. എം.പി ) മഹേഷ് (ബി.ജെ.പി ], അഡ്വ. മാർട്ടിൻ ജോർജ് , കെ. പ്രമോദ്, ടി ജയകൃഷ്ണൻ , കുക്കിരി രാജേഷ്, റീന കൊയ്യോൻ,  സി.കെ.വിനോദ്, ,   തങ്കമ്മ വേലായുധൻ, എം.പി വേലായുധൻ, അഡ്വ: വി പി അബദുൾ റഷീദ്, പി. ടി  സുഗുണൻ , കെ. മണീ ശൻ,  ഷറഫുദ്ദീൻ കാട്ടാമ്പള്ളി, നാമത്ത് പുരുഷോത്തമൻ , ടി. എം.സുരേന്ദ്രൻ ,വികാസ് അത്താഴക്കുന്ന്, ലിനിഷ് അത്താഴക്കുന്ന്, പ്രേംജിത്ത് പൂച്ചാലി , ,ഷൈജ സജീവൻ ,അനൂപ്  ബാലൻ തുടങ്ങിയവർ പങ്കെടുത്തു. ചിറക്കൽ ബ്ലോക്ക് സെക്രട്ടറി ചന്ദ്രമോഹൻ സ്വാഗതവും . ഉമേശൻ കണിയാങ്കണ്ടി നന്ദിയും പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait