മയ്യില്‍ സ്വദേശി ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് മരിച്ചു 

Published on 27 June 2020 8:39 pm IST
×

ഷാര്‍ജ: കണ്ണൂര്‍ സ്വദേശി കോവിഡ്- 19 ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ ഏലിയന്‍ രത്നാകരന്‍ (57) ആണ് മരിച്ചത്. 45 ദിവസമായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്യുകയായിരുന്നു രത്‌നാകരന്‍. പരേതരായ പി.കെ കുമാരന്റേയും മാധവിയുടേയും മകനാണ്. ലളിതയാണ് ഭാര്യ. മകന്‍: രജത്ത്, മോഹനന്‍ (ഷാര്‍ജ). രമേശന്‍, സതീശന്‍ (ഖത്തര്‍). ഹരീശന്‍, ബോബന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait