ആദർശ രാഷ്ട്രീയത്തിന്റെ പിൻതുടർച്ചകാരായ രണ്ട്‌ നേതാക്കളുടെ ചരമ ദിനമാണ്‌ ഇന്ന്‌: എം.കെ രാഘവൻ എം.പി 

Published on 27 June 2020 5:31 pm IST
×

കോഴിക്കോട് : ഒന്ന്, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ നിയമസഭ, രാജ്യസഭ അംഗവുമായിരുന്ന മഹാനായ സി.കെ ഗോവിന്ദൻ നായർ, മറ്റൊന്ന് അദ്ധേഹത്തിന്റെ പാത പിൻതുടർന്ന് രാഷ്ട്രീയ ജീവിതം നയിച്ച എ.സി.ഷണ്മുഖദാസ്. കേരളത്തിലെ യൂത്ത്കോൺഗ്രസ്, കെ.എസ്സ്.യു പ്രസ്ഥാനങ്ങളെ ആശയ ആദർശ രാഷ്ട്രീയത്തിലേക്ക്, പൂരോഗമന ലക്ഷ്യത്തിലേക്ക് നയിച്ച ആദർശധീരനായ സി.കെ.ജിയെ വിസ്മരിച്ച് കൊണ്ട് കോൺഗ്രസ്സിൻ്റെ ചരിത്രം പൂർത്തിയാക്കാൻ കഴിയില്ല.ത്യാഗനിർഭരമായ രാഷ്ട്രീയ ജീവിതത്തിൻ്റെ പ്രതീകം. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ ആചാര്യൻ, തൻ്റെ അഭിപ്രായം ആരുടെ മുന്നിലും വെട്ടിതുറന്ന് പറയുന്ന ശക്തനായ ജനാധിപത്യവാദി. രാഷ്ട്രീയം സേവനത്തിൻ്റെ വേദിയാണെന്ന് ശിരസ്സുയർത്തി ഉച്ചത്തിൽ ഉത്ഘോഷിച്ച ഗാന്ധിയൻ. സി.കെ.ജി അന്തരിച്ചത് 1964 ജൂൺ 27 നായിരുന്നു. സി.കെ.ജിയുടെ സന്തത സഹചാരിയായിരുന്ന മുൻ മന്ത്രിയും NCP നേതാവുമായിരുന്ന ഏ.സി.ഷൺമുഖദാസിൻ്റ അന്ത്യം വരെ ജീവിതത്തിലുടനീളം പൊതുരംഗത്ത് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായിരുന്നു. ഷ്ണ്മുഖദാസ് അദ്ദേഹത്തിന്റെ അന്ത്യം വരെ എല്ലാവർഷവും കൃത്യമായി ജൂൺ 27 ന് സി.കെ.ജി.അനുസ്മരണം സംഘടിപ്പിക്കാറുണ്ടായിരുന്നു.തൻ്റെ ഗുരുസ്ഥാനീയനായിരുന്ന സി.കെ.ജി.അന്തരിച്ച അതേ ജുണ് 27 ന് തന്നെയായിരുന്നു പ്രിയശിഷ്യൻ ഷൺമുഖദാസിൻ്റെയും വേർപാട്2013 ജുണ് 27 ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടന്ന സി.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തിയ ശേഷം വേദിയിൽ തളർന്ന് വീഴുകയായിരുന്നു ശ്രീ ഷണ്മുഖദാസ്. ഗുരുവിൻ്റെയും ശിഷ്യൻ്റെയും അനുസരമണ ദിനം ജൂൺ 27 എന്നത് അപൂർവങ്ങളിൽ അപൂർവ്വമായ മാറുകയാണ്.രണ്ട് പക്ഷത്തായിരുന്നുവെങ്കിലും കേരള രാഷ്ട്രിയത്തിലെ സംശുദ്ധതയാർന്ന പ്രവർത്തനം കാഴ്ചവെച്ച ശ്രീ ഷണ്മുഖദാസ് അന്നും എന്നും എൻ്റെ നേതാവാണ്.ഇരുവരുടെയും ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം….ഇന്നത്തെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കോൺഗ്രസ്സിനെ  ശക്തിപ്പെടുത്തണമെങ്കിൽ കൂടുതൽ കൂടുതൽ യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിക്കേണ്ടിയിരിക്കുന്നു.കോൺഗ്രസ്സ് നഷ്ടപ്രതാപം വീണ്ടെടുക്കണമെങ്കിൽ നാടിൻ്റെയും ,ജനങ്ങളുടെയും ജീവൽ പ്രശനങ്ങൾക്ക് വേണ്ടി പോരാടാൻ കഴിയുന്ന പടയാളികളെയാണ് ഇന്ന് നമുക്കാവശ്യമായിട്ടുള്ളത്. ഉപരിപ്ലമായി സംസാരിക്കുന്നവരല്ല അടി തട്ടിൽ പണിയെടുത്ത് പാർട്ടിയെ വളർത്തുന്നവരാണ് നമ്മുടെ മുതൽക്കൂട്ട്. അതിന് വേണ്ടി നമുക്ക് പ്രതിജ്ഞ എടുക്കാം….

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait