ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്
Published on 01 August 2023 IST

മാഹി: അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടു പേര്‍ വാഹനപരിശോധനയ്ക്കിടെ മാഹി പാലത്തില്‍ പിടിയിലായി. ന്യുമാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം മനോജിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച രാത്രി മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി റോഡ് സ്വദേശി അര്‍ഷാദ് (34) എന്നിവര്‍ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍.ഡി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ മാഹി കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളാണ് അറസ്റ്റിലായവര്‍. മാഹി എസ്ഐ പി.പ്രദീപ്, എ എസ്ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വിനീഷ് , വിനിദേഷ്,ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait