ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷത്തിലേക്ക് 

Published on 13 June 2020 11:14 am IST
×

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 77 ലക്ഷത്തോടടുക്കുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, യു.കെ, സ്പെയിന്‍, ഇറ്റലി, പെറു, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 7,628,687 രോഗികളാണുള്ളത്. 4,25,313 ആളുകള്‍ മരിച്ചു. 2,046,646  ആളുകള്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,14,643 ആളുകള്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 26,000 ആളുകളില്‍ രോഗം സ്ഥിരീകരിക്കുകയും 780 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍. അതേസമയം അമേരിക്കയില്‍ കോവിഡ് മൂലമുള്ള മരണം കുറയുന്നുവെന്നാണ് കണക്കുകള്‍. 828,810 ആളുകള്‍ക്ക് രോഗം ബാധിച്ച ബ്രസീലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം. 24 മണിക്കൂറിനിടെ 24,000 പേര്‍ക്ക് രോഗം ബാധിക്കുകയും 843 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍.

5,10,761 ആളുകളില്‍ രോഗം സ്ഥിരീകരിച്ച റഷ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ ഇതുവരെ 6,705 ആളുകളാണ് മരിച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 297,535 ആളുകള്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍. 8,498 ആളുകള്‍ ഇതുവരെ മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,000 ആളുകളില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് വിവരങ്ങള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait