പെരുന്നാള്‍ ദിനം നാട് സേവനമാക്കി റസാഖ്

സുജന്‍ കടമ്പൂര്‍
Published on 24 May 2020 7:04 pm IST
×

എടക്കാട്: സാമൂഹ്യ പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട്ടെ കെ.ടി റസാഖ് പെരുന്നാള്‍ദിനം നാട്ടിലെ നാശോന്‍ മുഖമായ തോട് ശുചീകരിക്കാന്‍ നാട്ടുകാരില്‍ നിന്ന് ഒപ്പ് ശേഖരിച്ചു. യൂത്ത് മല്ലപ്പുറം റോഡ് വഴി പോകുന്ന തവരത്തോടിലെ വെള്ളമൊഴുക്ക് സുഖമമാക്കണമെന്നും-തോടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും, കാടുകളും, മണലും നീക്കി തോടിന്റെ പ്രവര്‍ത്തനം സുഖമമാക്കാന്‍ പഞ്ചായത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയ നിവേദനത്തിലാണ് ഒപ്പ് ശേഖരണം നടന്നത്. 

പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെ മുതല്‍ വീടുകള്‍ കയറിയിറങ്ങിയാണ് ഒപ്പുശേഖരണം നടത്തിയത്. മഴക്കാലം ആരംഭിക്കുന്നതോടെ തോടിലൂടെ വെള്ളം ഒഴുകാറില്ല. വെള്ളം കെട്ടികിടന്ന് ദുര്‍ഗന്ധവും കൊതുക് ശല്ല്യവും സഞ്ചാ രതടസ്സവും പതിവാണ്. കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചതിന് ശേഷമാണ് വീട്ടുകാരില്‍ നിന്നും ഒപ്പുശേഖരിച്ചത്. നൂറിലധികം വീട്ടുകാര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു. അടുത്ത ദിവസം നിവേദനം  മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് കൈമാറുമെന്ന് കെ.ടി റസാഖ് പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait