ബി.ജെ.പി.നേതാവിന്റെ കടക്ക് മുന്നില്‍ റീത്ത്

Published on 16 March 2020 4:16 pm IST
×

ചെറുകുന്ന്: ബി.ജെ.പി. നേതാവിന്റെ കടക്ക് മുന്നില്‍ നേതാവിന്റെ ചിത്രംസഹിതം റീത്ത്. ബി.ജെ.പി. കല്യാശ്ശേരി മണ്ഡലംസെക്രട്ടറി കണ്ണപുരം മൊട്ടമ്മല്‍ സ്വാമിമീത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്ന ചേണിച്ചേരി വളപ്പില്‍ സുമേഷിന്റെ കടയുടെ മുന്നിലാണ് റീത്ത് വെച്ചത്.
  ഞായറാഴ്ച രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് പച്ചക്കറി ഇട്ട് വെക്കുന്ന സ്റ്റാന്റില്‍ സുമേഷിന്റെ കളര്‍ ചിത്രംസഹിതം റീത്ത് കണ്ടത്. സുമേഷ് ബലിദാനി എന്ന ബോര്‍ഡോടു കൂടിയ റീത്താണ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് സുമേഷ് കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പ്രിന്‍സിപ്പല്‍ എസ്.ഐ. ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. കണ്ണപുരം ചൈനാക്ലേ റോഡ് കവലയില്‍ കഴിഞ്ഞ ദിവസം കണ്ണപുരം സേവാഭാരതിയുടെ വക പൊതുജനങ്ങള്‍ക്കായി കുടിവെള്ളം നിറച്ച സ്റ്റീല്‍ പാത്രം സ്ഥാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം സുമേഷിന്റെ നേതൃത്വത്തിലാണ് നടന്നത്. അതിന്റെ വിരോധമാണ് റീത്ത് വെക്കലിന് പിന്നിലെന്നും സി.പി.എമ്മാണ് ഈ നീച പ്രവൃത്തി ചെയ്തതെന്നും ബി.ജെ.പി.നേതൃത്വം പറയുന്നു. ഈ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. അതേ സമയം സുമേഷിന്റെ കടക്ക് നേരെ ഇതിന് മുമ്പും പല പ്രാവശ്യവും അക്രമമുണ്ടായിരുന്നു. 
  ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹക തമ്പാന്‍,ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ്മാസ്റ്റര്‍, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.വി. മനോജും മറ്റ് നേതാക്കളും പ്രവര്‍ത്തകരും സുമേഷിന്റെ പീടിക സന്ദര്‍ശിച്ചു. സംഭവത്തില്‍ കണ്ണപുരം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിിന് ഉത്തരവിടുകയും ചെയ്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait