20 വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയ ഹക്കീംക്ക നാട്ടിലെത്തി; തുണയായത് അഹമ്മദാബാദ് കെ.എം.സി.സി

Published on 16 March 2020 3:57 pm IST
×

തലശ്ശേരി: 20 വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഹക്കീം നാട്ടിലെത്തി. എവിടെയാണ് ഹക്കീം എന്നറിയാതെ വീട്ടുകാരും ബന്ധുക്കളും വിഷമിച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് അഹമ്മദാഹബാദിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ ഹക്കീം വീണ്ടും കൂടണഞ്ഞു.
 കഴിഞ്ഞ ദിവസം ഹക്കീം തിരുവനന്തപുരത്തെത്തിയതോടെ നാട്ടുകാര്‍ക്കും കുടുംബത്തിനും വിശ്വസിക്കാനയില്ല. കാരണം 20 വര്‍ഷം മുമ്പേ കാണാതായ ഹക്കീംക്കയെ അന്വേഷിച്ച് വര്‍ഷങ്ങള്‍ മുമ്പ് ബന്ധുക്കളും മറ്റും അഹമ്മദാബാദിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും  ചിലരുടെ അഭിപ്രായ പ്രകാരം ഹക്കീംകയുടെ തിരിച്ച് വരവിന്റെ  പ്രതീക്ഷ കൈവിട്ടതായിരുന്നു.  അഹമ്മദാബാദ്ില്‍ നിന്ന് 22 കിലോ മീറ്റര്‍  ദൂരെ താമസിക്കുന്ന   പ്രായമായി രണ്ട് കണ്ണിനും കാഴ്ച്ച ഇല്ലാത്ത ഒരു മലയാളിയായ അവരുടെ വിലാസം കണ്ടെത്തണമെന്ന് ആവിശ്യപെട്ട് വന്നത് ബീരാന്‍  മുല്ലാജിയായിരുന്നു. തുടര്‍ന്ന് ആള്‍ ഇന്ത്യാ കെ.എം.സി.സി ഗുജറാത്ത് ഘടകം സെക്രട്ടറി സലീം പുനത്തിലും  മുല്ലാജിയും ഹക്കീംക്കയേ കാണാന്‍ പോയത്. ഈ സമയം കൃത്യമായ് ഭക്ഷണമോ മരുന്നുകളോ ലഭിക്കാത്ത പ്രായമായ ഹക്കീംക്കയുടെ ശാരീരിക അവസ്ഥ വളരെ ക്ഷീണിതനായിരുന്നു. തുടര്‍ന്ന് ബീരാന്‍ മുല്ലാജി യും  സലീമും  കൂടി സംസാരിച്ച് ഹക്കീമിന്റെ നാട്ടിലെ വിലാസം ശേഖരിക്കുകയായിരുന്നു.തിരുവനന്തപുരം ചിറയന്‍കീഴിന് സമീപം വമ്പായയിലെ മണ്ണംപിള തറവാട് അംഗമാണ് ഹക്കീമെന്ന് തിരിച്ചറിയുകയായിരുന്നു. 20 വര്‍ഷത്തോളമായി നാടും വീടുമില്ലാതെ കഴിയുകയാണെന്നും ഇനിയും ഇങ്ങിനെത്തന്നെ തുടരാമെന്നുള്ള മറുപടി ആയിരുന്നു സലീമിനും മറ്റും ഹക്കീം ആദ്യം മറുപടി  നല്‍കിയത്.  എങ്കിലും തിരുവനന്തപുരം ഭാഗത്തുള്ള ആളെന്ന് മനസ്സിലായത്  പ്രകാരം ഹക്കീംക്കയുടെ ഫോട്ടോ എടുത്ത് ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ വിലാസം  നല്‍കി സി.എച്ച് സെന്റര്‍, കെ.എം.സി.സി കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എം.സി.സി പ്രവര്‍ത്തകനായ സമാന്‍ കതിരൂറാണ് തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ വഴി വിവരം ഹക്കീമിന്റെ ബന്ധുക്കളെ അറിയിച്ചത.് ഇയാളുടെ  സഹോദരന്‍ കഴിഞ്ഞ ദിവസം  അഹമ്മദാബാദിലെത്തി ജേഷ്ടനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ജേഷ്ഠനെ തിരിച്ച് ലഭിച്ച സന്തോഷത്തില്‍ അഹമ്മദാബാദ് കെ.എം.സി.സിക്ക് ഒരായിരം നന്ദിയും  പ്രാര്‍ത്ഥനയും സമര്‍പ്പിച്ചാണ് ഹക്കീമിന്റെ അനുജന്‍ യാത്ര പറഞ്ഞത.് 
അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യാത്ര പറയുമ്പോള്‍  ഹക്കീമിന്റെ കണ്ണുകളും ഈറനണിഞ്ഞു. സലീം പുനത്തിലിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത.് മക്കളെയും പേരമക്കളെയും കാണാന്‍ ജീവിത സായാഹ്നത്തിലെങ്കിലും ഭാഗ്യം ലഭിച്ചതിന് കെ.എം.സി.സിക്ക് ഒരായിരം ഹൃദയത്തില്‍ തട്ടിയുള്ള സ്നേഹവാക്കുകള്‍ ചൊരിഞ്ഞാണ് എഴുപതിലെത്തി നില്‍ക്കുന്ന ഹക്കീം നാടണഞ്ഞത.്‌
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait