വിവരാവകാശത്തിന് പുല്ലുവില; രണ്ടു മാസമായിട്ടും വിവരമില്ല

Published on 16 March 2020 3:36 pm IST
×

കണ്ണൂര്‍: വിവരാവകാശ നിയമം വഴി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടു മാസമായിട്ടും വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്ന് പരാതി. ജീവനക്കാരുടെ ചില വിവരങ്ങളന്വേഷിച്ച് സാമൂഹിക പ്രവര്‍ത്തകനായ കൂവേരിയിലെ സുധീര്‍ സി. നമ്പ്യാരാണ് മെഡിക്കല്‍ കോളേജിലെ അപലറ്റ് അതോറിറ്റിക്ക് പരാതി നല്‍കിയത്.
  കഴിഞ്ഞ ജനുവരി 9 ന് സുധീര്‍ നമ്പ്യാര്‍ ജീവനക്കാരുടെ നിജസ്ഥിതിയെ കുറിച്ചും സേവന വേതന നിരക്കിനെ കുറിച്ചും അന്വേഷിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് രണ്ടു മാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് സുധീര്‍ നമ്പ്യാര്‍ പറയുന്നു. മെഡിക്കല്‍ കോളേജിലന്വേഷിച്ചപ്പോള്‍ മറുപടി അയച്ചിട്ടുണ്ടെന്നും സാധാരണ തപാലിലാണ് അയച്ചത് എന്നും മറുപടി കിട്ടിയതായി സുധീര്‍ നമ്പ്യാര്‍ പറയുന്നു. പിന്നീട് പരിയാരത്തു നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീ മറുപടി ലഭിച്ചുവോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്നു പറഞ്ഞപ്പോള്‍ അതു കിട്ടാന്‍ പോകുന്നില്ല എന്നും അയച്ചതായി രേഖയുണ്ടാക്കാന്‍ മേലുദ്യോഗസ്ഥര്‍ ആവശ്യപെട്ടുവെന്നും ആ സ്ത്രീ പറഞ്ഞത്രേ.
 നാട്ടുകാരുടെ നികുതി പണം കൊണ്ട് പുലരുന്ന സ്ഥാപനത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന അധികൃതരുടെ നടപടി ആരെ രക്ഷിക്കാനാണെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait