നടാലില്‍ അപകടങ്ങള്‍ കൂട്ടാന്‍ ലോറി പാര്‍ക്കിംഗ്

Published on 16 March 2020 2:57 pm IST
×

എടക്കാട്: നടാല്‍ ഗേറ്റിന് സമീപം ടാങ്കര്‍, നാഷണല്‍ പെര്‍മിറ്റ്‌ലോറികള്‍ പാര്‍ക്കിംഗ് മേഖലയാക്കുന്നത് അപകടങ്ങളെ ക്ഷണിച്ച് വരുത്തുന്നു. നടാല്‍ ഗേറ്റ് അര്‍ദ്ധഭാഗം തുറക്കുമ്പോഴേക്കും വാഹനങ്ങളുടെ മത്സരയോട്ടമാണ്. റയില്‍വേഗേറ്റ് പരിസരത്തെ തുരുത്തില്‍പ്പെട്ട് ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടന്നിട്ടും ഇവിടെ ശ്രദ്ധിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചത് മാസങ്ങള്‍ക്ക് ഈ മേഖലയിലാണ.്ഇത് നാട്ടുകാരില്‍ പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 
 നടാല്‍ ബൈപ്പാസില്‍ നിന്ന് പോകുന്നതും വരുന്നതുമായ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വണ്ടികള്‍ ലോറിയില്‍ തട്ടാതത് തലനാര് വ്യത്യാസത്തില്‍. ഇത് വഴിയുള്ള കാല്‍നടയാത്രയാവട്ടെ അതിഭയാനകവും. പാര്‍ക്കിങ്ങുകള്‍ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന ആബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തടസ്സമാവുന്നുണ്ട്. നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്ക് പിറകിലും മുന്‍പിലുമായി ടാങ്കര്‍ലോറി നിറുത്തിയിടുമ്പോഴും പോലീസ് ഇതോന്നും ശ്രദ്ധിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait