ദേവനന്ദയുടെ മരണത്തില്‍  അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Published on 16 March 2020 2:28 pm IST
×

കൊല്ലം: അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. 
 ഏതു സാഹചര്യത്തിലും അബദ്ധത്തില്‍ വീഴ്ചയുണ്ടാകാം. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത് വെള്ളത്തില്‍ വീണപ്പാഴുള്ള പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല. ബോധപൂര്‍വം ക്ഷ്തം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് പരിശോധനാറിപ്പോര്‍ട്ട് അന്വേഷകസംഘത്തിന് കൈമാറിയത്. ആന്തരീകാവയങ്ങളുടെ പരിശോധനയിലും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ പൊലീസ് പ്രത്യേക അന്വേഷണം തുടരും.
  ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ എന്നിവ ശേഖരിച്ചുവരുന്നു. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശാസ്ത്രീയപരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് ബണ്ടിനപ്പുറത്ത് മുള്ളുവള്ളിയില്‍ കുടുങ്ങിയതെന്ന് ഫോറന്‍സിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait