കരാറുകാരുടെ സമരം; പൊട്ടിയ പൈപ്പുകള്‍ വഴി കുടിവെള്ളം ഒഴുകുന്നു

Published on 16 March 2020 2:10 pm IST
×

മട്ടന്നൂര്‍: വേനല്‍ ശക്തമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിത്തുടരുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു വാട്ടര്‍ അതോററ്റി കരാറുകാര്‍ നടത്തുന്ന  സമരം കാരണം പൊട്ടിയപൈപ്പുകള്‍ വഴി കുടിവെള്ളം ഒഴുകുന്നു. ഇതോടെ ജില്ലയില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമായി.
   കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സമരം ബാധിച്ചതിനെ തുടര്‍ന്ന് മിക്ക ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. രണ്ടാഴ്ചയായി സമരം തുടങ്ങിയത് കാരണം അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ വാട്ടര്‍ അതോററ്റി പല ഭാഗത്തും വെള്ളം വിതരണം നിര്‍ത്തി. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധികുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി.
അറ്റകുറ്റപ്പണികള്‍ നടക്കാത്തത് കാരണം പൈപ്പ് പൊട്ടി ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് റോഡിലൂടെ ഒഴുക്കി പോവുന്നത്. പല ഉള്‍പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാത്തത് ദിവസങ്ങളായി.
 3.5 കോടി രൂപയുടെ കുടിശ്ശികയാണ് ജലഅതോറ്റി കരാറുകാര്‍ക്ക്  നല്‍ക്കാനുള്ളത്. രണ്ട് വര്‍ഷമായി കുടിശ്ശിക നല്‍ക്കുന്ന കാര്യത്തില്‍ ജലസേചന വകുപ്പ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. നിരവധി തവണ കരാറുകാരുടെ സംഘടനയുമായി ജലഅതോററ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും പണം നല്‍ക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്.ഇ യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
  സമരം ശക്തമാവുന്നതോടെ വരും ദിവസങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി മാറുവാന്‍ സാധ്യതയുള്ളതായി ജല അതോററ്റി തന്നെ പറയുന്നുണ്ടെങ്കിലും സമരം തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ വകുപ്പ് മന്ത്രിതലത്തില്‍ നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait