കവര്‍ച്ചാ പരമ്പര: പോലീസ് ഇരുട്ടില്‍ തപ്പുന്നു

Published on 16 March 2020 1:12 pm IST
×

കണ്ണൂര്‍: രണ്ട് മാസങ്ങള്‍ക്കിടെ നാല് വന്‍ വീട് കവര്‍ച്ചകള്‍ ലക്ഷങ്ങളുടെ നഷ്ടം എല്ലാ കവര്‍ച്ചയിലും സമാനതകള്‍ ഏറെ എന്നിട്ടും കുറ്റവാളികളെ പിടിക്കാനാവാതെ പോലീസ്.  രണ്ട് മാസങ്ങള്‍ക്കിടെ ധര്‍മ്മടം, ചക്കരക്കല്ലിനടുത്തെ പാനേരിച്ചാല്‍, വാരത്തിനടുത്തെ കടാങ്കോട്, തലശ്ശേരി എന്നിവിടങ്ങളിലാണ് വീട് കൊള്ള നടന്നത്.  
 വാരത്തെ പ്രവാസി സുനാനന്ദന്റെ വീട്ടില്‍ നിന്ന് 60 പവനും അര ലക്ഷം രൂപയുമാണ് കവര്‍ന്നത്. എല്ലായിടത്തും ജനല്‍ ഗ്രില്‍സ് അറുത്ത് മാറ്റിയാണ് കവര്‍ച്ച. എല്ലാം പ്രവാസികളുടെ വീടുകളും ഈ സമാനതകള്‍ എല്ലാ മുണ്ടായിട്ടും പോലിസ് അന്വേഷണം മന്ദഗതിയിലാണ്. ഇത് പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait