കൊറോണ വൈറസ്; മാഹി റെയില്‍വ്വേ സ്റ്റേഷനില്‍ ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

Published on 16 March 2020 11:27 am IST
×

മാഹി: സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാഹി റെയില്‍വ്വേസ്റ്റേഷനില്‍ കൊറോണ വൈറസ് മുന്‍ കരുതലിന്റെ ഭാഗമായി ആരോഗ്യ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, പി.എച്ച്.സി.അഴിയൂര്‍, ചോമ്പാല്‍ പോലീസ് എന്നിവയുടെ  നേതൃത്തിലാണ്  സ്‌ക്വാഡ്.   
 ട്രെയിനില്‍ വരുന്ന വിദേശത്ത് യാത്ര ചെയ്തവരുടെ വിവരശേഖരണം, ആരോഗ്യപരിശോധന എന്നിവയാണ് സ്‌ക്വഡ് പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സി.ഐ സുഭാഷ് ചോമ്പാല്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എച്ച്. സജീവന്‍ സിവില്‍ പോലിസ് ഓഫിസര്‍ സുരേഷ്, ആരോഗ്യ സന്നന്ധ പ്രവര്‍ത്തകരായ പ്രിയേഷ് മാളിയക്കല്‍ എന്നിവര്‍  നേതൃത്ത്വം നല്‍കി, മാഹി റയില്‍വെ സ്റ്റേഷന്‍ അധികാരികളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. 


 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait