ആശങ്കയും പേടിയും അകലുന്നു;  പെരിങ്ങോത്ത് ആളുകള്‍ പുറത്തിറങ്ങി തുടങ്ങി 

Published on 16 March 2020 11:01 am IST
×

പെരിങ്ങോം: പെരിങ്ങോത്ത് ആളുകള്‍ പുറത്തിറങ്ങി തുടങ്ങി. വിദേശത്തില്‍ നിന്ന് നാട്ടിലെത്തിയ  പയ്യന്നൂര്‍- പെരിങ്ങോം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ പ്രദേശത്ത് പടര്‍ന്ന ആശങ്കയും പേടിയും അകലുകയാണ്. 
 അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യക്കും കൊറോണ വൈറസ് ബാധയില്ലെന്ന് റിസല്‍ട്ട് വന്നതോടെ പെരിങ്ങോം വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം വരെ ടൗണില്‍ ആളെത്താന്‍ മടിച്ചിരിന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ അമ്മയുടെയും ഭാര്യയുടെയും പരിശോധനാ ഫലം നെഗറ്റീവ്  റിസല്‍ട്ട് വന്നത്. മകന്റെ ഫലം ഇന്ന് ലഭിക്കും.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait