ടി.പി വധക്കേസ്; പി.കെ കുഞ്ഞനന്തന്റെ ശിക്ഷ മരവിപ്പിച്ചു

Published on 13 March 2020 2:22 pm IST
×

തലശേരി: ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ കുഞ്ഞനന്തന്റെ ശിക്ഷ ഹൈക്കോടതി 3 മാസത്തേക്ക് മരവിപ്പിച്ചു. അസുഖബാധിതനാണെന്നും ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ മെഡിക്കല്‍ബോര്‍ഡിനോട് പരിശോധനാഫലം ആവശ്യപ്പെട്ടിരുന്നു. 

രോഗബാധിതനാണെന്നും തുടര്‍ചികിത്സ ആവശ്യമാണെന്നും കാണിച്ച് മെഡിക്കല്‍ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി 3 മാസത്തേക്ക് ശിക്ഷ മരവിപ്പിച്ചത്. നിലവില്‍ ടി.പി വധക്കേസില്‍ ഗൂഡാലോചനാക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സിപിഎം പ്രദേശിക നേതാവ് കൂടിയായ കുഞ്ഞനന്തന്‍. 2014 ലാണ് പ്രത്യേക കോടതി സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന  പി.കെ കുഞ്ഞനന്തനെ ടി പി വധക്കേസില്‍ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷാക്കാലയളവില്‍ നിരവധി തവണ പരോളിലിറങ്ങിയ കുഞ്ഞനന്തന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തതും ചര്‍ച്ചയായിരുന്നു.
 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait