കൊറോണ ഭീഷണി എത്രനാള്‍?

Published on 13 March 2020 1:20 pm IST
×

കണ്ണൂര്‍: കൊറോണ ഭീഷണിയെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് ആളുകള്‍. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നുണ്ട്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് സംശയത്തില്‍ 199 സാമ്പിളുകളിലെ പരിശോധനയില്‍ കഴിഞ്ഞ ദിവസം 74 എണ്ണത്തിന്റെ ഫലം വന്നത് നെഗറ്റീവെന്നത് ഏവര്‍ക്കുമാശ്വാസം പകരുന്നുണ്ട്. നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുള്ളതില്‍ 293 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലും. സംസ്ഥാനത്ത് 14 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ രോഗസംശയത്തില്‍ 170 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിക്കുന്ന നിലയില്‍ ആഘോഷങ്ങള്‍ കച്ചവടങ്ങള്‍ വാഹനഓട്ടം യാത്രകള്‍ എന്നിവയ്ക്ക് കര്‍ശ്ശനമായി നിരോധനം വന്നേക്കുമെന്ന് സൂചന. നിലവില്‍ റയില്‍വേ സ്റ്റേഷന്‍ ബസ്സ്റ്റാന്റ് ടൗണ്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂടുന്നുണ്ട്. വിവാഹം ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ പാടില്ലെന്ന മുന്നറിയിപ്പുണ്ടെങ്കിലും ജനങ്ങള്‍കൂടുന്നിടത്ത് എന്തുകൊണ്ട് വിലക്കിലെന്ന് ആരോപണം ശക്തമായി. ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടം രോഗം പടരാതിരിക്കാനുള്ള ശക്തമായ നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കോവിഡ്-19 അതിമാരകമായ പകര്‍ച്ചവ്യാധിയാണെന്നും രോഗം ഉണ്ടെന്നുമുള്ള സമൂഹമാധ്യമ പ്രചരണം  സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. സ്വയം ജാഗ്രതരാവുകയും വൈറസുകളെ പ്രതിരോധിക്കാനുള്ള മനോവീര്യം ആര്‍ജിക്കലും പ്രാര്‍ത്ഥനകളിലും മാത്രമേ നിലവിലുള്ള സാഹചര്യത്തെ തരണം ചെയ്യാനാവൂ. ഉത്സവങ്ങള്‍ക്ക് കര്‍ശ്ശനമായി നിരോധിച്ചു. കണ്ണൂര്‍ കാനത്തൂര്‍ കാവില്‍ ഉത്സവ ചടങ്ങുകള്‍ മാത്രമേ പാടുള്ളു എന്ന് കണ്ണൂര്‍ തഹസില്‍ദാറും ബന്ധപ്പെട്ട വില്ലേജ് ഓഫീസറും കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി ഭാരവാഹികളെ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait