നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

Published on 13 March 2020 12:21 pm IST
×

പഴയങ്ങാടി: ജനത്തിരക്കേറിയ പഴയങ്ങാടി ബസ് സ്റ്റാന്റില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. കാല്‍നടയാത്രക്കാരും കാറില്‍ സഞ്ചരിച്ച ഒരു കുടംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചയ്ക്ക് അഞ്ചുമണിയോടെയാണ് സംഭവം. തൃശ്ശൂരില്‍ നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കെ.എല്‍. 13 ബി.എല്‍ 60 83 കാര്‍ പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം വെച്ച് നിയന്ത്രണം വിട്ടാണ് പ്രഭാതസവാരിക്ക് ഇറങ്ങിയവരെ പോലും ഭയചികതരാക്കി ഹോട്ടലിലേക്ക് പാഞ്ഞുകയറിയത്. പുലര്‍ച്ച ആള്‍ത്തിരക്കില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറിന്റെ രണ്ടുടയറുകളും പൊട്ടിയ നിലയില്‍ റെസ്‌ക്യൂ വാഹനം ഉപയോഗിച്ച് തകര്‍ന്ന കാര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait