കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ ആരോഗ്യം തൃപ്തികരം: ജില്ലാ കലക്ടര്‍

Published on 13 March 2020 11:09 am IST
×

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍. പ്രൈമറി കോണ്ടാക്ട് ശേഖരിച്ചു റൂട്ട് മാപ്പ് തയ്യാറാക്കും. 11 പേര്‍ ഇതിനകം നിരീക്ഷണത്തിലുണ്ട്. സംശയമുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ കലക്ടര്‍ അറിയിച്ചു.

മാര്‍ച്ച് 5-ന് സ്പൈസ് ജെറ്റിന് കരിപ്പൂരില്‍ ഇറങ്ങി നാട്ടിലെത്തിയ ഇയാള്‍ 7 മുതല്‍ 10 വരെ പരിയാരം ഗവ.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളില്‍ ദുബൈ ഉള്‍പെട്ടിട്ടില്ലാത്തതിനാലും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചു അയക്കുകയായിരുന്നു.

7-ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്  ലഭിച്ച പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഡി.എം.ഒയും അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait