ജനശതാബ്ദിയുടെ കണക്ഷന്‍ ബസ് നിര്‍ത്തി; കെ. സുധാകരന്‍ എം.പി കത്ത് നല്കി 

Published on 13 March 2020 10:50 am IST
×

കണ്ണൂര്‍: ജനശതാബ്ദിയുടെ കണക്ഷന്‍ ബസ് നിര്‍ത്തിയതിനെതിരെ കെ. സുധാകരന്‍ എം.പി കത്ത് നല്കി. ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിനുള്ള കണക്ഷന്‍ ബസ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയതിനെതിരെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കെ. സുധാകരന്‍ എം.പി കത്ത് നല്‍കി. ജനശതാബ്ദി എക്‌സ്പ്രസില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക ആശ്രയമായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കേണ്ട കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനം സ്വീകരിച്ചത് ശരിയായ നടപടിയല്ലെന്നും രാത്രികാലത്ത് അനുഭവപ്പെടുന്ന യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ഷെഡ്യൂള്‍ നിര്‍ത്തലാക്കിയത് ഉടന്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ എം.പി ഗതാഗത മന്ത്രിയോട് കത്ത് മുഖാന്തിരം ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait