കൊറോണ രോഗി പരിയാരം മെഡിക്കല്‍ കോളേജിലെന്ന് വ്യാജ വീഡിയോ പ്രചാരണം; ആശുപത്രി അധികൃതര്‍ പരാതി നല്‍കി

Published on 07 March 2020 4:41 pm IST
×

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗിയെത്തിയെന്ന് വ്യാജ പ്രചരണം. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കി. കൊറോണ രോഗം ബാധിച്ചയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരന്നു എന്ന അടിക്കുറിപ്പോടെയാണ് രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നത്.

കൊറോണ ബാധിതര്‍ എത്തിയാല്‍ എങ്ങനെ കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് അവബോധമുണ്ടാക്കാന്‍ രണ്ടാഴ്ച മുമ്പ് പരിയാരത്ത് മോക്ഡ്രില്‍ നടത്തിയിരുന്നു. അന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനു പുറമെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിയാരത്തേക്ക് രോഗിയെ കൊണ്ടുവന്നിട്ടുണ്ടെന്ന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. ഇത് രണ്ടും വ്യാജമാണ്. 

പരിയാരത്ത് ഇതുവരെ നാലുപേരാണ് നിരീക്ഷണത്തിലുള്ളതെങ്കിലും ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ മെഡി കോളേജിലേക്ക് നിലക്കാത്ത ഫോണ്‍വിളികളാണ് വരുന്നത്. ഇതോടെയാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുദീപ് പരാതി നല്‍കാന്‍ തയ്യാറായത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait