കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറെ കയ്യേറ്റം ചെയ്ത കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി 

Published on 07 March 2020 4:33 pm IST
×

തലശ്ശേരി: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണനെ കൗണ്‍സില്‍ യോഗത്തിനിടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയും സി.പി.എം സ്വതന്ത്രനുമായ കോര്‍പ്പറേഷന്‍ അംഗം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും.

മുണ്ടയാട് എളയാവൂരിലെ നന്ദനത്തില്‍ തൈക്കണ്ടി മുരളീധരന്‍ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മുമ്പാകെ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ശനിയാഴ്ച വിധി പറയുക. അറസ്റ്റ് ചെയ്ത് പോലീസ് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ കോടതിയെ സമീപിച്ചത്. മൂന്നാഴ്ച മുന്നേയാണ് കോര്‍പ്പറേഷന്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയത്. ഇതിനിടെയാണ് മേയര്‍ക്ക് നേരെ പ്രതിപക്ഷം കയ്യേറ്റം നടത്തിയത്.

സംഭവത്തില്‍ മേയറുടെ പരാതി പ്രകാരം ഏഴു പേര്‍ക്കെതിരെയാണ് കണ്ണൂര്‍ പോലീസ് കേസെടുത്തിരുന്നത്. ഇതില്‍ മുരളീധരന്‍ മാത്രമേ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളൂ. ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജഡ്ജ് ടി. ഇന്ദിര മുരളീധരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait