കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നിര്‍മ്മാണം അന്തിമഘട്ടത്തില്‍

Published on 07 March 2020 4:13 pm IST
×

കൂത്തുപറമ്പ്: നഗരസഭാ സ്റ്റേഡിയം നവീകരണം അന്തിമഘട്ടത്തിലെത്തി. പുല്ല് വച്ച് പിടിപ്പിക്കാനാവശ്യമായ നിലമൊരുക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ദേശീയ സംസ്ഥാന നിലവാരത്തിലുള്ള മത്സരങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നത്. മികച്ച ഗ്യാലറി സൗകര്യത്തോടൊപ്പം ദേശീയ നിലവാരത്തിലുള്ള പ്ലേ ഗ്രൗണ്ടും സ്റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. 

ഒരുവര്‍ഷം മുമ്പാണ് പ്രവൃത്തി തുടങ്ങിയത്. 85,000-ത്തോളം സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പുല്ല് വച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത്. രണ്ടടിയോളം ഉയരത്തില്‍ മെറ്റല്‍ പാകിയ ശേഷമാണ് പ്രതലമൊരുക്കുന്നത്. മെറ്റലിന് മുകളില്‍ ആറ് ഇഞ്ച് ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ണ് നിറച്ചാണ് പുല്ല് പിടിപ്പിക്കുന്നത്. അടുത്ത മാസത്തോടെ സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് വിട്ടുനല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait