കണ്ണൂര്‍ സ്വദേശിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്: മലപ്പുറം സ്വദേശി അറസ്റ്റില്‍

Published on 07 March 2020 1:59 pm IST
×

കണ്ണൂര്‍: കടലായി സ്വദേശിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം താനൂര്‍ പണ്ടാരകടപ്പുറം ചെന്നല്ലൂര്‍ മജീദ് (41) ആണ് പിടിയിലായത്. 

2018 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 11 മണിയോടെ യുവതിയുടെ കുറുവ വായനശാലക്ക് സമീപത്തുള്ള വീട്ടില്‍ ബന്ധു കൂടിയായ ഇയാള്‍ ബലാത്സംഗം ചെയ്തതായാണ് വിവരം. പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കടലില്‍ മത്സ്യബന്ധന ജോലിക്ക് പോകുകയാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. നാട്ടില്‍ പ്രതിക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. 

താനൂരില്‍ നിന്നും സിറ്റി സി.ഐ പി.ആര്‍ സതീശന്‍, എ.എസ്.ഐ അജയന്‍ എം, പി.കെ ഷാജി, എസ്.സി.പി.ഒമാരായ സരോഷ്, സാജിദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് കണ്ണൂരില്‍ എത്തിക്കുകയായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait