ഭാര്യയെ സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി പീഡിപ്പിച്ചു; ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസ്

Published on 07 March 2020 1:54 pm IST
×

തലശ്ശേരി: വിവാഹ ശേഷം ഭാര്യയെ കൂടുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കുമെതിരെ കേസ്. കാവുംഭാഗം ഉഷസില്‍ പ്രശാന്ത് ബാബു, സഹോദരി അനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തലശ്ശേരി പോലീസിന് നിര്‍ദേശം നല്‍കിയത്. 

പ്രശാന്ത് ബാബുവിന്റെ ഭാര്യ ഉഷയെന്ന ഉഷാകുമാരിയാണ് പരാതിക്കാരി. 1998 ജനുവരി 18-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ സ്വര്‍ണ്ണത്തിനും മറ്റും വേണ്ടി ഭര്‍ത്താവും ഭര്‍തൃസഹോദരിയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു ഉഷയുടെ പരാതി. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait