സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ഡി.സി.സിയുടെ ഉപവാസ സമരം 9-ന്; കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും

Published on 07 March 2020 1:04 pm IST
×

ഇരിട്ടി: ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ അക്രമണം തടയാന്‍ സര്‍ക്കാര്‍ ശാശ്വത നടപടി സ്വീകരിക്കാത്തതിനെതിരെയും, വന്യമൃഗ ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ക്കുണ്ടാവുന്ന നാശനഷ്ടത്തിന് നഷ്ടപരിഹാരം വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നീതികേടിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9-ന് ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. 

ഇരിട്ടി ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് ഉപവാസ സമരമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി സമരം ഉദ്ഘാടനം ചെയ്യുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait