ക്യാമറയുണ്ടായിട്ടും മാലിന്യ നിക്ഷേപം തകൃതി  

Published on 07 March 2020 12:40 pm IST
×

വളപട്ടണം: ക്യാമറയുണ്ടായിട്ടും യാതൊരു ഭയവുമില്ലാതെ മാലിന്യം നിക്ഷേപിക്കുന്നു. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന് സമീപമുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. മദ്യകുപ്പികളും കല്യാണ വീടുകളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങളുമാണ് ഇവിടെ കൊണ്ടു തള്ളുന്നത്. മാലിന്യ നിക്ഷേപം തടയാന്‍ വേണ്ടി റോഡിനരികില്‍ സ്ഥാപിച്ച വേലിയും പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നത്. ഇതു കാരണം തെരുവുനായ ശല്യവും രൂക്ഷമാണ്. ഇതുവഴി കടന്നുപോകുന്ന കാല്‍നട യാത്രക്കാരുടെയും ബൈക്ക് യാത്രക്കാരുടെയും നേരെ നായ കുരച്ചു ചാടുന്നതും പതിവാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait