കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചതുപ്പ് ഭൂമി വാങ്ങിച്ചതില്‍ ദുരൂഹത: കോണ്‍ഗ്രസ്സ്

Published on 07 March 2020 12:33 pm IST
×

പുതിയതെരു: ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളി പരപ്പില്‍ വയല്‍ ചതുപ്പ് പ്രദേശം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിലക്ക് വാങ്ങിയതില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നു. സെന്റിന് 30,000 രൂപ വില കാണിച്ച് ഒരേക്കര്‍ 70 സെന്റ് സ്ഥലമാണ് വാങ്ങിയിരിക്കുന്നത്. 51 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ചില വിട്ടതിന്റെ പിന്നിലെ കാണാചരടുകള്‍ അന്വേഷണ വിധേയമാക്കണം. ഉപ്പ് വെളളം കയറുന്ന സ്ഥലം വില കൂട്ടി വാങ്ങിയതിന് പിന്നില്‍ ചില തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വ്യാപക സംസാരം

കാട്ടാമ്പള്ളി പരപ്പില്‍ ഉപ്പുവെള്ളം കയറുന്ന ചതുപ്പ് പ്രദേശത്ത് പശു വളര്‍ത്തല്‍ കേന്ദ്രമാക്കാനോ, നടീല്‍ വസ്തു ഉല്പാദന കേന്ദ്രമാക്കാനോ പറ്റിയ സ്ഥലമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥല പരിശോധനയോ, വിദഗ്ദാഭിപ്രായമോ തേടാതെ സ്ഥലം വാങ്ങിയതിന് പിന്നില്‍ സാമ്പത്തിക അഴിമതി ആരോപിക്കപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ അനുവാദത്തോടെ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് മാലിന്യങ്ങളും, പ്ലാസ്റ്റിക്ക്-ഇലക്‌ട്രോണിക്ക് മാലിന്യങ്ങളും മേല്‍ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്നു. സമീപ കണ്ടല്‍ കാടുകളും നശിപ്പിക്കപ്പെട്ടു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തലതിരിഞ്ഞ ഭൂമി ഇടപാടിനേയും, ഫണ്ട് ദുരുപയോഗത്തേയും ചിറക്കല്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ചാര്‍ജ്ജ് വഹിക്കുന്ന ഡി.സി.സി ജനറല്‍ സിക്രട്ടറി കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.  കെ.പി.സി.സി ഫണ്ട് വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. എം.പി വേലായുധന്‍, കെ. ബാലകൃഷ്ണന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കെ. ബാബു, ജബ്ബാര്‍ കാട്ടാമ്പള്ളി, എം.എ യൂസഫ്, ആര്‍. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait