തട്ടുകടകള്‍ക്ക് സംരക്ഷകര്‍ ആര് ?

Published on 07 March 2020 11:51 am IST
×

കണ്ണൂര്‍: തട്ടുകടകള്‍ക്ക് സംരക്ഷകര്‍ ആര്? പലഹാരങ്ങള്‍ തൊട്ട് വട്ടമിട്ട് പറക്കുന്ന ഈച്ചകള്‍ ഒരു ഭാഗത്തെ കാഴ്ചയെങ്കില്‍ കഴുകി കലങ്ങിയ വെള്ളത്തില്‍ പാത്രം കഴുകുന്ന മറു കാഴ്ച തട്ടുകടകള്‍ രോഗ കേന്ദ്രമാക്കി. ജില്ലയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പലഹാരങ്ങള്‍ തുറന്നുവെച്ച് കച്ചവടം പൊടി പൊടിക്കുന്ന തട്ടുകടകള്‍ക്ക് യാതൊരു നിയന്ത്രണവും ജില്ലയിലില്ല. ആരോ എവിടുന്നല്ലോ നിര്‍മ്മിച്ച് നല്‍കുന്ന കടികള്‍ ചെറിയ തുകയ്ക്ക് വാങ്ങി ഇരട്ടി എടുത്ത് വില്‍ക്കുന്ന അനധികൃത കച്ചവടങ്ങള്‍ക്ക് ജി.എസ.ടി വാടക ലൈസന്‍സോ പെര്‍മിഷനോ ഒന്നും വേണ്ട. പക്ഷേ പരോക്ഷമായി കിത്ത വാങ്ങുന്നവരുടെ സംരക്ഷണം കിട്ടുന്നുണ്ടെന്ന് സൂചന. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടക്കുന്ന ഫുഡ് പരിശോധ ഇവിടെ എന്താണ് എത്താതതെന്ന് ജനം ചോദിക്കുന്നതില്‍ തെറ്റില്ല. ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റും ഇവരുടെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ഇവരൊക്കെ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമെങ്കില്‍ രോഗമാരണം സാര്‍വ്വത്രികമായി പിടിമുറുക്കും. പഴയതും രാസപദ്ധാര്‍ത്ഥങള്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ അടുക്കളയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ടെങ്കിലും തട്ടുക്കട തീറ്റിക്ക് കുറവില്ല. കഴിക്കപ്പെടുന്ന ഭക്ഷണങ്ങള്‍ ശുദ്ധമായതും നാടന്‍ രീതിയിലുള്ളതുമായാലേ ആരോഗ്യം സംരക്ഷിക്കാനാവൂ. വഴിനീളെ നീണ്ടു നില്‍ക്കുന്ന തട്ടുകടകള്‍ വര്‍ദ്ധിക്കുകയാണ്. ആരെയും പേടിക്കാതെ നല്ലൊരു വരുമാനമുണ്ടാക്കുന്ന ഇത്തരം ആളുകള്‍ കൂടുതല്‍ തട്ടുകടകള്‍ സ്വന്തമാക്കുന്നതിന് കാരണം അമിതലാഭ പ്രതീക്ഷ മാത്രം. ഇത്തരം അനധികൃതര്‍ക്കെതിരെ കൂച്ചുവിലങ്ങിട്ടേ തീരൂ. കണ്ണൂര്‍ കോപ്പറേഷന്‍ പരിധിയില്‍ പെടുന്ന കാല്‍ടെക്‌സ്, പ്ലാസ, പഴയബസ് സ്റ്റാന്റ്, തളാപ്പ്, താണ, മേലേചൊവ്വ,  താഴെചൊവ്വ, ചാല, തോട്ടട, എടക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തട്ടുകടകളുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait