വിവിധ റോഡുകളുടെ ഉദ്ഘാടനം മാര്‍ച്ച് 9ന്

Published on 07 March 2020 10:49 am IST
×

തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലത്തില്‍ അഭിവൃദ്ധി പ്രവൃത്തി നടത്തിയ പൂക്കോം ചൊക്ലി റോഡ്, പൂക്കോം മാടപ്പീടിക റോഡ്, ഓറിയന്റല്‍ സ്‌കൂള്‍ വയല്‍പ്പീടിക റോഡ് എന്നിവയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ച 2.30-ന് ചൊക്ലി വി.പി ഓറിയന്റല്‍ സ്‌കൂളിന് സമീപം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനാകും.

പന്ന്യന്നൂര്‍, ചൊക്ലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രസ്തുത റോഡുകളുടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതോടെ പ്രദേശത്തെ ഗതാഗത തടസ്സത്തിന് പരിഹാരമാകും. പാനൂര്‍-കൂത്തുപറമ്പ് വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ മലയോര മേഖലകള്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, വാഴമല ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിനും ഇതോടെ പരിഹാരമാകും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait