കണ്ണൂര്‍ കന്റോണ്‍മെന്റ് പ്രദേശത്തെ ഭൂനികുതി വര്‍ദ്ധിപ്പിച്ചത് കുറക്കണം: കെ. സുധാകരന്‍ എം.പി

പ്രതിരോധ മന്ത്രാലയം അധികൃതര്‍ക്ക് കത്ത് നല്കി 
Published on 07 March 2020 10:11 am IST
×

കണ്ണൂര്‍: കന്റോണ്‍മെന്റ് ഏരിയയിലെ ഭൂനികുതി നിരക്ക് നിലവിലുള്ള നിരക്കിനേക്കാള്‍ 30 ശതമാനമായി വര്‍ദ്ധിപ്പിച്ച കന്റോണ്‍മെന്റ് ബോര്‍ഡ് നടപടിക്കെതിരെ കെ. സുധാകരന്‍ എം.പി പ്രതിരോധ മന്ത്രാലയം അധികൃതര്‍ക്ക് കത്ത് നല്കി. ദില്ലി കന്റോണ്‍മെന്റ് പ്രതിരോധ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ദീപ ബജ്വയ്ക്കും പൂനെ ആസ്ഥാനമായ പ്രതിരോധ മന്ത്രാലയം, സതേണ്‍ കമാന്‍ഡന്റിലെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അജയ്കുമാര്‍ ശര്‍മ്മ എന്നിവര്‍ക്കുമാണ് കെ. സുധാകരന്‍ എം.പി കത്ത് നല്കിയത്.

നിലവിലുള്ള നികുതി നിയമങ്ങളും ചട്ടങ്ങളും പ്രകാരം 30 ശതമാനം നികതി വര്‍ദ്ധനവ് നിയമപരമായി ശരിയായ നടപടിയല്ലെന്നും കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ ഭൂരിഭാഗവും പെന്‍ഷന്‍ വാങ്ങുന്നവരും മുതിര്‍ന്ന പൗരന്‍മാരുമായതിനാല്‍ അശാസ്ത്രീയമായ നികുതി വര്‍ദ്ധനവ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും എം.പി ചൂണ്ടിക്കാട്ടി. സാധാരണ രീതിയില്‍ നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്വീകരിക്കുന്ന 10 ശതമാനം വര്‍ദ്ധനവ് രീതി തന്നെ സ്വീകരിക്കണമെന്നും 30 ശതമാനം നികുതി വര്‍ദ്ധനവിന്റെ അടിയന്തിര പ്രാധാന്യം ഒന്നും നിലവില്ലാത്ത സ്ഥിതിക്ക് നികുതി വര്‍ദ്ധനവ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നികുതി വര്‍ദ്ധിപ്പിക്കുന്ന രീതി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ എം.പി കത്തിലൂടെ പ്രതിരോധ മന്ത്രാലയം അധികൃതരോട് ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait