കാസര്‍കോട് റോഡരികില്‍ രണ്ട് കൈത്തോക്കുകളും തിരകളും കണ്ടെത്തി 

Published on 07 March 2020 10:04 am IST
×

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും രണ്ട് പഴയ തോക്കുകള്‍ കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് തോക്കുകള്‍ കണ്ടെത്തിയത്. 

റോഡിന്റെ അരികില്‍ കേബിളിടുന്നതിനായി കുഴിയെടുക്കുന്ന തൊഴിലാളികളാണ് തോക്കുകള്‍ കണ്ടത്. കണ്ടെത്തിയ തോക്കുകള്‍ക്ക് നല്ല പഴക്കമുണ്ട്. അടുത്ത കാലത്തതൊന്നും തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait