വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

Published on 06 March 2020 10:51 pm IST
×

അഞ്ചരക്കണ്ടി: വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. വിസ തട്ടിപ്പ് കേസില്‍ കഴിഞ്ഞ 24 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അഞ്ചരക്കണ്ടി ഓടത്തില്‍ പീടികയിലെ നാരങ്ങാട്ട് ഭരതന്‍ എന്നയാളെ ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എ.വി ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെ എ.എസ്.ഐ ദിനേശന്‍ എസ്.സി.പി.ഒ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലയിലെ അരിക്കോട് കീഴ്പറമ്പ് എന്ന സ്ഥലത്ത് വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait