ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Published on 06 March 2020 10:15 pm IST
×

പഴയങ്ങാടി: മാട്ടൂലില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മാട്ടൂല്‍ സൗത്ത് വായനശാലക്ക് സമീപത്തെ മുക്കുവച്ചേരി ഹൗസിലെ എം.കെ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. 

കഴിഞ്ഞ മാസം 27-ന് രാത്രി 8.45-ന് മാട്ടൂല്‍ സൗത്ത് യാസീന്‍ പള്ളിക്ക് സമീപത്തെ റോഡിരികിലൂടെ നടന്നു പോകുമ്പോളാണ് പിറകില്‍ നിന്ന് ബൈക്ക് വന്ന് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: എം.എ.വി സൈനബ. മക്കള്‍: എം.എ.വി ശറഫുദ്ധീന്‍, ഖയറുന്നിസ, അഷ്‌റഫ്, ഷഫീഖ്, ഹാഷിം, സാജിദ, റഷീദ്, ഫഹദ്. മരുമക്കള്‍: മുജീബ്, മാജിദ, മൈമൂനത്ത്, ജസീല, ജുമാന, സാബിറ, നുബൈല, പരേതനായ അബ്ദുള്ള. സഹോദരങ്ങള്‍: പരേതരായ അലീമ, സൈനബ, മുഹമ്മദ് കുഞ്ഞി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait