കക്കാടില്‍ വ്യാപകമായി അനധികൃത കൈയ്യേറ്റം

Published on 06 March 2020 10:08 pm IST
×

കക്കാട്: കക്കാട് അതിരകത്ത് പളിക്കണ്ടി സാവാന്‍ സ്മാരക സൗധത്തിന്റെ പിറകുവശം അനധികൃത കൈയ്യേറ്റം. വെള്ളക്കെട്ടിലും ചാലുകളിലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടിട്ട് നികത്തുകയാണ്. അര ഏക്കറോളം നികത്തിക്കഴിഞ്ഞു. കഴിഞ്ഞ ആറുമാസമായി ഇത് തുടരുകയാണ്. മാലിന്യങ്ങള്‍ കൂടി കൊണ്ടിടുന്നതിനാല്‍ ആരും തന്നെ ഈ പ്രദേശം സന്ദര്‍ശിക്കാറില്ല. ഇത് മുതലാക്കിയാണ് മണ്ണിടല്‍ നടക്കുന്നത്. അനധികൃത കൈയ്യേറ്റം പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും ഉന്നത തലത്തിലുള്ള ഇടപെടല്‍ കാരണം പിന്നീടൊന്നും നടന്നില്ല. കോര്‍പറേഷന്‍ പരിധിയിലാണെങ്കിലും അവരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait