ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ യുവാവ് മരിച്ചു

Published on 06 March 2020 9:59 pm IST
×

തലശ്ശേരി: ബൈക്കില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ പുനത്തില്‍ വീട്ടില്‍ റഫീഖ് ന്റെ മകന്‍ മുഹമ്മദ് ഫായിസ് (23) ചികിത്സക്കിടയില്‍ നടാലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരണപ്പെട്ടത്. 

രണ്ട് ദിവസം മുമ്പ് ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഫായിസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഫായിസാണ് ബൈക്ക് ഓടിച്ചിരുന്നത്. നസീറയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. ധര്‍മ്മടം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait