സ്വകാര്യ ബസ് സമരം മാര്‍ച്ച് 11 മുതല്‍ 

Published on 06 March 2020 9:20 pm IST
×

കണ്ണൂര്‍: അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാര്‍ച്ച് 11 മുതല്‍. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഗതാഗതമന്ത്രി ബസ്സുടമകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹര്യത്തിലാണ് വീണ്ടും 11 മുതല്‍ സമരം പ്രഖ്യപിച്ചിരിക്കുന്നത്. 

സംസ്ഥാന വ്യാപകമായി നടക്കുന്ന ബസ് സമരം വിജയിപ്പിക്കാന്‍ ജില്ലാ ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ പ്രസിഡന്റ് പി.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, പി. രജീന്ദ്രന്‍, കെ.പി മുരളീധരന്‍, കെ. സുനില്‍കുമാര്‍, കെ.പി മോഹനന്‍, എം.കെ പവിത്രന്‍, കെ. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait