മൊകേരി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പാനൂര്‍ ടൗണിലുടനീളം പോസ്റ്ററുകള്‍ 

Published on 06 March 2020 7:46 pm IST
×

പാനൂര്‍: മൊകേരി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പാനൂര്‍ ടൗണിലുടനീളം പോസ്റ്ററുകള്‍. യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാനൂര്‍ പോലീസ് പോസ്റ്ററുകള്‍ നീക്കം ചെയ്യാനെത്തിയത് നേരിയ വാക്കു തര്‍ക്കത്തിനുമിടയാക്കി. 

മൊകേരി കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസ് സി.പി.എം ഒത്തുകളി പുറത്തു കൊണ്ടുവരിക, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് നടത്തിയ ഒത്തുകളിയില്‍ പ്രതിഷേധിക്കുക, കവര്‍ച്ച ചെയ്യപ്പെട്ട 8 ലക്ഷം രൂപ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്നിങ്ങനെയുള്ള നിരവധി പോസ്റ്ററുകളാണ് പാനൂര്‍ ടൗണിലുടനീളം പ്രത്യക്ഷപ്പെട്ടത്. യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. ചമ്പാട് അരയാക്കൂല്‍ സ്വദേശി അഷ്‌റഫ് ലത്തീഫിന്റെ 8.64 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസിന് കവര്‍ച്ച നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ ലഭിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait