ന്യൂ മാഹി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ മദ്യവേട്ട: ഒരാള്‍ അറസ്റ്റില്‍

Published on 05 March 2020 5:35 pm IST
×

ന്യൂമാഹി: ന്യൂ മാഹി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ 17.280 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഇരിട്ടി താലൂക്കില്‍ മണത്തണ ഇരിപ്പാറകുന്ന് വീട്ടില്‍ ഷൈജു എന്നയാളെയാണ് പ്രിവന്റീവ് ഓഫീസര്‍ ഷജിത്ത് കെ യും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 

തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉടമസ്ഥനില്ലാത നിലയില്‍ 40 ലിറ്റര്‍ പോണ്ടിച്ചേരി വിദേശ മദ്യവും കണ്ടെടുത്തു. പ്രതിയെയും തൊണ്ടിമുതലുകളും റിക്കാര്‍ഡുകളും തലശ്ശേരി റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. പാര്‍ട്ടിയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനീത്.സി, സനീബ് കെ എന്നിവരും ഉണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait