50 കുപ്പി വിദേശ നിര്‍മ്മിത മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍ 

Published on 05 March 2020 4:35 pm IST
×

കൂത്തുപറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 50 കുപ്പി പോണ്ടിച്ചേരി നിര്‍മ്മിത വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍. ചമ്പാട് അരയാക്കൂല്‍ സ്വദേശികളായ ചോതാര്‍ക്കാട്ടില്‍ വീട്ടില്‍ ശ്രീജിത്ത് (37), കുഞ്ഞന്റവിട ശാരിന്‍.കെ (32), വാത്ക്കല്‍ പറമ്പത്ത് റാഷിത്ത് (32) എന്നിവരാണ് അറസ്റ്റിലായത്. 

കൂത്തുപറമ്പ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ ഇന്ന് പുലര്‍ച്ചെ കൂത്തുപറമ്പ് ടൗണില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഹോണ്ട ആക്ടീവ സ്‌കൂട്ടറി സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു അര ലിറ്ററിന്റെ 50 കുപ്പികള്‍. മാഹിയില്‍ നിന്നും ശ്രീകണ്ഠാപുരത്തെക്ക് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നു മദ്യം. മദ്യം കടത്തിയ സ്‌കൂട്ടറും ഇതിന് മുന്നില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. 

എസ്.ഐമാരായ സ്മിതേഷ്, റനീഷ് സ്റ്റീഫന്‍, എ.എസ്.ഐമാരായ സുനില്‍ കുമാര്‍, പ്രദീപന്‍, സി.പി.ഒമാരായ രജീഷ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait