വ്യാപാരികളോട് അവഗണന; മാഹിയില്‍ 26-ന് വ്യാപാര ബന്ദ് 

Published on 21 February 2020 5:42 pm IST
×

മാഹി: മയ്യഴിയിലെ വ്യാപാരി സമൂഹത്തോടും, പൊതു സമൂഹത്തോടും മയ്യഴി നഗരസഭാധികൃതര്‍ കാണിക്കുന്ന ദ്രോഹ നടപടികള്‍ക്കെതിരെ 26-ന് വ്യാപാര ബന്ദ് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ പ്രസ്താവിച്ചു. മാഹി നഗരസഭാ കാര്യാലയത്തിന് മുന്നില്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാഴ്ച മുമ്പ് വ്യാപാരികളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മയ്യഴിയിലെ വ്യാപാരി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി നേരിട്ട് ആവശ്യപ്പെട്ടിട്ടും നഗരസഭാ കമ്മീഷണര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി. മുഹമ്മദ് യൂനുസ് അധ്യക്ഷത വഹിച്ചു. ഷാജി പിണക്കാട്ട്, കെ.കെ ശ്രീജിത്ത്, കെ. ഭരതന്‍, ടി.എം സുധാകരന്‍, ഷാജു കാനത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait