ചിത്രകാരന്‍ സദു അലിയൂറിന് അന്ത്യാഞ്ജലി

Published on 21 February 2020 4:11 pm IST
×

തലശ്ശേരി: ജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തനായ ചിത്രകാരന്‍ സദു അലിയൂറി (57) ന് അന്ത്യാഞ്ജലി. എറണാകുളം അമൃത ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആട്‌സില്‍ നിന്ന് പി.എസ് കരുണാകരന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു. രാജ്യത്തും വിദേശത്തുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1983-ല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക അവാര്‍ഡ്, 2012-13 കാലത്ത് ലളിതകലാ അക്കാഡമിയുടെ വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡല്‍ എന്നിവ ലഭിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗ്യാലറി കോ-ഓഡിനേറ്ററാണ്. മാഹി റെയില്‍വെ സ്‌റ്റേഷനടുത്ത സ്‌ട്രോക്‌സില്‍ പരേതരായ ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മഹിജ. മക്കള്‍: വിഷ്ണു (ബംഗളൂരു), അനന്തു (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ലക്ഷ്മി, പ്രമോദ്. പരേതരായ കരുണന്‍, ദാസന്‍, പുഷ്പ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait