ചരിത്രം തിരുത്തി സ്വര്‍ണവില കുതിക്കുന്നു; പവന് 31,120 രൂപ 

Published on 21 February 2020 3:52 pm IST
×

കണ്ണൂര്‍: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന് ഇന്ന് 240 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 31,120 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 3,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നത്.

മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് ബാധയുടെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് അടുക്കുന്നതാണ് വില ഉയരാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait