അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

Published on 21 February 2020 3:19 pm IST
×

തളിപ്പറമ്പ്: അഭിഭാഷകന്റെ വീട്ടില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണ്ണ വളകളും 7000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ മോഷ്ടാവ് അറസ്റ്റിലായി. പട്ടുവം കവുങ്കലിലെ ഓള്‍ നിടിയന്‍ ഹൗസില്‍ ബിജു ഡേവിഡ് (45) നെയാണ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

കാഞ്ഞിരങ്ങാട്ടെ പി. അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നതത്. കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും വീട് പൂട്ടി പുറത്തുപോയി അന്ന് തന്നെ തിരിച്ചെത്തിയിരുന്നു. മുകള്‍ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് രണ്ട് ഓരോ പവന്‍ തൂക്കമുള്ള വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്. വീട് പൂട്ടി പുറത്തു പോയപ്പോഴാണ് കവര്‍ച്ച നടന്നത്. വാതിലുകളും ജനാലകളുമൊന്നും പൊളിച്ചതായി കണ്ടിരുന്നില്ല. അശോകന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ബിജുവിനെ രണ്ട് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. പ്രതിയെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait