കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍

Published on 21 February 2020 2:59 pm IST
×

പേരാവൂര്‍: കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ ഇന്ത്യയുടെ ഭരണം കയ്യില്‍ കിട്ടിയ നരേന്ദ്രമോദി ഇന്ത്യയെ പിച്ചി ചീന്തുകയാണെന്നും രാജ്യത്തെ രക്ഷിക്കാനുള്ള ഉള്ള കോണ്‍ഗ്രസിന്റെ ജനകീയ പോരാട്ട വിജയം വരെയും തുടരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ പേരാവൂര്‍ ബ്ലോക്കിലെ പര്യടന പരിപാടി ചുങ്കക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. 

ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തകര്‍ത്തുകൊണ്ട്  ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് ഭരിക്കാമെന്നുള്ള മോഹമാണ് മോദിയെ നയിക്കുന്നത്. രാജ്യത്തിന്റെ മഹിതമായ ഭരണഘടനയെ തകര്‍ക്കാന്‍ ഏതു ഹീന മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാക്കുന്ന മോദിയും കൂട്ടരും ഇന്ത്യയുടെ ഉയര്‍ച്ചയും വളര്‍ച്ചയും അല്ല ലക്ഷ്യമിടുന്നതെന്നും സംഘപരിവാറിന്റെ ഹിഡന്‍ അജണ്ടകള്‍ ഈ രാജ്യത്ത് നടപ്പിലാക്കാനുള്ള ഗൂഢ പദ്ധതികളുമായിട്ടാണ് ഈ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. 

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി ജോസഫ് എം.എല്‍.എ, അഡ്വ. സജീവ് ജോസഫ്, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ചന്ദ്രന്‍ തില്ലങ്കേരി, എന്‍.പി ശ്രീധരന്‍, മുഹമ്മദ് ബ്ലാത്തൂര്‍, പി.സി രാമകൃഷ്ണന്‍, കെ.സി മുഹമ്മദ് ഫൈസല്‍, പി.കെ ജനാര്‍ദ്ദനന്‍, രജിത്ത് നാറാത്ത്, രജനി രമാനന്ദ്, ബൈജു വര്‍ഗ്ഗീസ്, ജോഷി കണ്ടത്തില്‍, സുധീപ് ജയിംസ്, ടി. ജയകൃഷ്ണന്‍, ഹരിദാസ് മൊകേരി, ലിസി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait